വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ റൊമാന്റിക് ചലച്ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനാണ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നാൽപതുവർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ ഹിഷാം അബ്ദുൾ വഹാബ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
എന്നാൽ വലിയ ഒരു മികച്ച വിജയം താനെ ആണ് ഈ ചിത്രം സ്വന്തം ആക്കിയത് കോവിഡ് കാലഘട്ടത്തിൽ എത്തിയ ചിത്രം എന്ന നിലയിൽ പ്രേക്ഷക ഈ സിനിമ എങ്ങിനെ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും വലിയ ഒരു വിജയം തന്നെ ആയിരുന്നു ഈ സിനിമ , വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത് , എല്ലാ മേഖലയിൽ നിന്നും കൈയടികൾ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് , എന്നാൽ ഇപ്പോൾ ആ സിനിമയുടെ ഒരു വര്ഷം ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ , കേരളം ബോക്സ് ഓഫിസിൽ നിന്നും 27 കോടി രൂപ ആണ് സ്വന്തം ആക്കിയത് എന്ന, മികച്ച ഒരു കളക്ഷനായും ഈ സിനിമക്ക് സ്വന്തം ആയിരുന്നു .