മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എലോൺ. വളരെ നീണ്ട വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിനുകാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കാറുണ്ട്. ഇവയും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം റിലീസ് ചെയ്യാൻ കുറച്ചു ദിവസമാണ് ബാക്കിയുള്ളത് എലോൺ തിയറ്ററിലേക്ക് എത്താൻ ബാക്കി ഉള്ളത്. ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ്.
2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു. അതുപോലെ തന്നെ മലയാളത്തിലെ പ്രമുഖൻ നടന്മാരുടെ സിനിമകൾ OTT റിലീസ് ചെയ്യാൻ അനുകൂലിക്കുന്നില്ല എന്നു പറയുകയാണ് തിയേറ്റർ ഉടമകൾ , എന്നാൽ ഇത് കൊണ്ട് താനെന്ന ആണ് ഈ നടന്മാരുടെ സിനിമകൾ OTT റിലീസ് ചെയ്യാൻ അനുവദിക്കാതിരിക്കുന്നത്, എന്നാൽ എലോൺ എന്ന സിനിമ തിയേറ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എനാണ് പറയുന്നത് .