ഈ അടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ വലിയ ശ്രെദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ മാളിക്കപ്പുറം എന്ന ഒരു സിനിമ ആണ് കഴിഞ്ഞ വർഷം അവസാനം തിയേറ്ററിൽ എത്തിയ ചിത്രം ഇപ്പോൾ നാലാം വാരത്തിലേക്ക് എത്തിയപോലും മികച്ച ഒരു അഭിപ്രായം തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നതും , ഗംഭീര അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിന് പുറത്തും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. തിയറ്ററുകളിൽ ചിത്രം 17 ദിവസം പിന്നിട്ടപ്പോൾ തന്നെ 40 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദൻ എന്ന താരത്തെ ഇന്ത്യ മുഴുവൻ അടയാളെപ്പെടുത്തുന്ന ചിത്രമായാണ് മാളികപ്പുറം മുന്നേറുന്നത്.
എന്നാൽ ഇപ്പോൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയുകയും ചെയ്തു . സിനിമയുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടൻ റീലീസ് ചെയ്യും. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറം. 3 .75 കോടി രൂപയിൽ എത്തിയ ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ് , എന്നാൽ മറ്റു മേഖലകളിലും മികച്ച ഒരു കളക്ഷൻ സ്വന്തം ആക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് , എന്നാൽ ദിവസങ്ങൾക്ക് ഇപ്പുറം വലിയ ഒരു കളക്ഷൻ നേടുന്ന ചിത്രം ആയി മാളിക്കപ്പുറം മാറുകയും ചെയ്തു , സിംഗിൾ ഡേ കളക്ഷൻ സ്വന്തം ആക്കിയ , എന്നാൽ ഇതിനു മുൻപ്പ് മോഹൻലാൽ ചിത്രം ദൃശ്യം ആണ് സിംഗിൾ ഡേ കളക്ഷൻ സ്വന്തം ആക്കിയത് എന്നാൽ അതിനെ മറികടന്നിരിക്കുകയാണ് മാളിക്കപ്പുറം എന്ന സിനിമ ,