തമിഴ് ലോകത്തേക്ക് രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം ജയിലറിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തും എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും രജനികാന്തും ഒരുമിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അണിയറപ്രവർത്തകരിൽ ഒരാൾ വാർത്ത സ്ഥിരീകരിച്ചു. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലർ, നെൽസൺ ദിലീപ് കുമാറിനൊപ്പം സൂപ്പർസ്റ്റാർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാവും ജയിലർ എന്നതാണ് ആദ്യത്തേത്. മൂന്ന് ഭാഷകളിലെ സൂപ്പർ താരങ്ങൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഖ്യാതി ജയിലറിന് സ്വന്തമാവും എന്നതാണ് രണ്ടാമത്തേത്. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ജയിലറിൽ നിർണായകവേഷത്തിലുണ്ട്.
2023 ഏപ്രിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് , ഈ സിനിമക്ക് ആയി 150 കോടി രൂപ ആണ് രജനികാന്ത് പ്രതിഫലം ആയി വാങ്ങുന്നത് എന്ന റിപോർട്ടുകൾ , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് മലയാള പ്രേക്ഷകർക്ക് ഒരു ആവേശം തന്നെ ആണ് നൽക്കുന്നത് ,സൺ പിടീച്ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത് , ഈ വരുന്ന ഏപ്രിൽ 17 ചിത്രം റിലീസ് ചെയ്യും എന്ന് ആണ് പറഞ്ഞത് എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാൻ വൈകുനകരണം റിലീസിംഗ് നീളും എന്നാണ് പറയുന്നത് . എന്നാൽ ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം ഓഗസ്റ് 17 ന് ആണ് ചിത്രം റിലീസ് ചെയുന്നത് എന്നു പറയുന്നത് , ഒരു വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,