പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ചിത്രം ആണ് മാളികപ്പുറം നിറഞ്ഞ സദസ്സിൽ താനെ ആണ് തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം 100 കോടി ക്ലബിൽ. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയെന്ന് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 3.5 കോടിക്ക് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയെന്നാണ് താരം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടാണ് മാളികപ്പുറത്തിന്റെ 100 കോടി ക്ലബ് നേട്ടം. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ 26ന് റിലീസാകും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്ന ആഴ്ചയിൽ തിയറ്ററുകളിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ചിത്രത്തിന്റെ വിജയ ആഘോഷം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി , എന്നാൽ ഈ ചിത്രം പല സിനിമകളുടെയും റെക്കോർഡുകൾ തകർക്കുകയും ചെയ്തു , ഈ ചിത്രത്തിന് മികച്ച രീതിയിൽ ഉള്ള പ്രേക്ഷക പിന്തുണ തന്നെ ആണ് ലഭിക്കിച്ചിരിക്കുന്നത് , അതുകൊണ്ടു താനെ ആണ് ചിത്രം ഇത്ര വിജയം ആവാൻ കാരണം ആയതും