മലയാള സിനിമക്ക് ഒട്ടേറെ വിജയം സൃഷ്‌ടിച്ച ഒരു കൂട്ടുകെട്ട് ആണ് മോഹൻലാൽ ഷാജി കൈലാസ് കുട്ടുകെട് 12 വർഷത്തെ ഇടവേളക്ക് ശേഷം, ആണ് വീണ്ടും മോഹൻലാലും ഷാജി കൈലാസും മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘എലോൺ’ ഇന്ന് മുതൽ തിയറ്ററുകളിൽ. 12 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകരും ആരാധകരും കാത്തിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേരളത്തിൽ മാത്രം 200ന് അടുപ്പിച്ചുള്ള തിയറ്ററുകളിൽ എലോൺ റിലീസ് ചെയ്യുന്നുണ്ട്. കേരളത്തിന് പുറത്തും ചിത്രം റിലീസിന് എത്തുന്നുണ്ട്.
2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. നേരത്തെ എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു. ഒരു ഹൊറർ എന്റർടെയ്നർ ആണോ ചിത്രം എന്ന് സംശയം ഉളവാക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ടീസറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ വ്യത്യസ്തം ആയ ഒരു പ്രമേയം തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് എന്നും പറയുന്നു , എന്നാൽ മോഹൻലാലിന്റെ വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ പ്രതീക്ഷിക്കാം എന്നും പറയുന്നു ,