മോഹൻലാലിനെതിരായ നല്ല ഗുണ്ട പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി ധർമ്മജന്റെ കിടിലൻ മറുപടി എത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക് കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞത് , അടൂർ ഗോപാലകൃഷ്ണൻ കൊടുത്ത ഒരു ഇന്റർവ്യൂ പറഞ്ഞകാര്യങ്ങൾക്ക് എതിരെ ആണ് ധർമ്മജന്റെ പ്രതികരണം , മോഹൻലാൽ ഞങ്ങൾക്ക് വലിയ ആള് ആണ് എന്നും അടൂർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തകാരണം ആണ് മോഹൻലാൽ ഗുണ്ട ആയി തോന്നുന്നതും എന്നും പറയുന്നു ,
സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്. എന്നായിരുന്നു ധർമ്മജന്റെ മറുപടി സോഷ്യൽ മീഡിയിലൂടെ പ്രതികരിച്ചത് , എന്നാൽ ഈ കാര്യങ്ങൾ സോഷ്യൽ ലോകം ഏറ്റെടുക്കുകയും ചെയ്തു , ഈ കാര്യത്തിൽ നിരവധി ആളുകൾ പ്രതികരിച്ചു രംഗത്ത് വന്നിരുന്നതും ആണ് ,