മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോൺ എന്ന ചിത്രം മികച്ച അഭിപ്രയം താനെ ആണ് വരുന്നത് . ജനുവരി 26- ന് ചിത്രം തീത്തരിൽ റിലീസ് ചെയ്തു ,ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും ലിറിക്കൽ ഗാനവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘ലൈഫ് ഈസ് എ മിസ്റ്ററി’ എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. മിക് ഗാരിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് 4 മ്യൂസിക്‌സ് ആണ്. മിക് ഗാരി തന്നെയാണ് ആലാപനവും. എന്നാൽ ചിത്രത്തിന് മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നതും ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം.
2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു ഇതിന് മുൻപ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച സിനിമ. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ആണ് എലോണിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണൻ, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, സ്റ്റിൽസ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. എന്നാൽ മോഹനലാലിന്ടെ വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആണ് എന്നാണ് എല്ലാവരും പറയുന്നത് ,