മോഹൻലാലിന് അല്ലാതെ ഇത് സാധിക്കില്ല എന്ന് ഉറപ്പിച്ച ഈ വാക്കുകൾ ഞെട്ടിച്ചു, മോഹൻലാൽ എന്ന നടൻ ഇല്ലാതെ ഈ സിനിമ 2 മണിക്കൂർ ഇരുന്നു കാണാൻ കഴിയില്ല എന്നു തന്നെ ആണ് ചില പ്രേക്ഷകർ പറയുന്നത് , മികച്ച ഒരു അഭിപ്രായം തന്നെ ആണ് ഈ ചിത്രത്തിനും മോഹൻലാലിന് വന്നുകൊണ്ടിരിക്കുന്നത് , വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആണ് എന്നും ആണ് ഈ സിനിമയെ കുറിച്ച് പറയുന്നത് , കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമാണിത്. ചിത്രീകരണത്തിനും യാത്രയ്ക്കും ജീവിതത്തിനു തന്നെയും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഒരു സമയത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് ലക്ഷ്യമാക്കി എടുക്കപ്പെട്ട ചിത്രം. ഈ പരിമിതികളെ എങ്ങനെ സാധ്യതകളാക്കാം എന്ന തിരക്കഥാകൃത്ത് രാജേഷ് ജയരാമന്റെയും ഷാജി കൈലാസിന്റെയും ശ്രമമാണ് എലോൺ. തന്‍റെ ഭാവി വധു വാങ്ങിത്തന്ന കൊച്ചിയിലെ ഒരു ആഡംബര ഫ്ലാറ്റിലേക്ക് കൊവിഡ് കാലത്ത് താമസത്തിന് എത്തുകയാണ് കാളിദാസന്‍. അപരന്‍റെ സാന്നിധ്യം അസ്വീകാര്യമായ ഒരു സമയത്ത് പുതുതായി എത്തിയ സ്ഥലത്തെ ഏകാന്ത വാസവുമായി എങ്ങനെയെങ്കിലും പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് അയാള്‍.
എന്നാല്‍ സമയം കടന്നുപോകെ അവിടെ മറ്റെന്തോ ചില സാന്നിധ്യങ്ങളും ഉണ്ടെന്ന് അമ്പരപ്പോടെയും ഭീതിയോടെയും തിരിച്ചറിയുകയാണ് അയാള്‍. കേള്‍ക്കുന്ന അശരീരികളില്‍ നിന്ന് ഒരു സംഭാവ്യ കഥ മെനഞ്ഞെടുക്കുന്ന കാളിദാസന്‍റെ ഭയം ജിജ്ഞാസയ്ക്ക് വഴി മാറുന്നു. യുക്തിക്ക് അതീതമായ ചില സാന്നിധ്യങ്ങളിലൂടെ തന്നിലേക്ക് എത്തിച്ചേരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള സഞ്ചാരം ആരംഭിക്കുകയാണ് അയാള്‍.മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന എലോണിന്റെ വിജയം ആഘോഷിച്ച് സംവിധായകന്‍ ഷാജി കൈലാസും ഹണ്ട് ടീമും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ട് നടക്കുകയാണ്. ജനുവരി ഇരുപത്തിയാറ് റിപ്പബ്‌ളിക്ക് ദിനത്തില്‍ എലോണ്‍ പ്രദര്‍ശനത്തിനെത്തുകയും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഈ വിജയം ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.