രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയിൽ കർട്ടൻ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം മിനുക്കിയെത്തുന്ന കേരള സ്ട്രൈക്കേഴ്സ് ടീം ആണ് മലയാളികളെ സംബന്ധിച്ച് താൽപര്യമുയർത്തുന്ന ഘടകം. താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിൻറെ പേര്. കുഞ്ചാക്കോ ബോബൻ നായകനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ടീം ഉടമകളിൽ ഒരാളായ മോഹൻലാൽ നോൺ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന
ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആൻറണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഉള്ളത്. ടൂർണമെൻറിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് സി 3 ഔദ്യോഗിക വക്താവ് നിഖിൽ കെ മേനോൻ പറഞ്ഞു. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ലിസ്റ്റ് പുറത്തു ഇറങ്ങിയപ്പോൾ വലിയ ചർച്ചകൾ താനെ ആണ് ഇപ്പോഴും മോഹൻലാൽ തന്നെയാണോ ക്യാപ്റ്റൻ എന്ന് തന്നെ ആണ് എല്ലാവരുടെയും ആവേശസം ,