മലയാളത്തിലെ ഉടൽ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രതീഷ് രഘുനന്ദൻ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൻറെ ഒഫിഷ്യൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദിലീപിൻറെ കരിയറിലെ 148-ാം ചിത്രമാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദം ആക്കി ഒരുക്കുന്ന ഒരു ചിത്രം ആണ് ഇത് , കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി തിരി തെളിയിച്ചു. ചിത്രത്തിൻറെ നിർമ്മാതാവ് ആർ ബി ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സ്വിച്ചോൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.
ചിത്രത്തിലെ നായകൻ ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. വളരെ വലിയ ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് ചിത്രത്തിൽ ദിലീപ് ഫെബ്രുവരി 4 ന് ജോയിൻ ചെയ്യും , എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിത്തയിട്ടില്ല , എന്നാൽ നിരവധി പ്രമുഖരും ഈ പരുപാടിടയിൽ പങ്കെടുത്തു , വളരെ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ചിത്രത്തിന് നൽക്കുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,