മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന കീർത്തി സുരേഷ്. ഇവർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണെന്നും വീട്ടുക്കാർ സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇവർ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും നാല് വർഷത്തിനുശേഷം വിവാഹമുണ്ടായേക്കുമെന്നും പറഞ്ഞു ,കുറച്ചു നാളുകളായി കീർത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കഴിഞ്ഞ വർഷം കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്നായിരുന്നു അന്ന് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് ,