ഏത് കഥാപാത്രവും മോഹൻലാലിനെ ചെയ്യാൻ സാധിക്കും…!

പഴശ്ശിരാജാ പോലെ ഒരു ചിത്രം നടൻ മോഹൻലാലിൻറെ ചെയ്യാൻ സാധിക്കില്ല എന്ന് നടൻ ബൈജു സന്തോഷ് പറയുകയാണ്. കാരണം മോഹൻലാലിൻറെ ബോഡി ലാംഗ്വേജ് അതിന് പറ്റിയതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ കഥാപാത്രം ഒഴികെ ഭൂമിയിലെ ഏത് കഥാപാത്രവും അദ്ദേഹത്തിന് ചെയ്യാൻ സാധിക്കും എന്ന് ബൈജു.

കഠിനാദ്ധ്വാനം കൊണ്ടാണ് അദ്ദേഹത്തിന് സിനിമയിൽ വലിയ നടനാകാൻ കഴിഞ്ഞതെന്നും, തലകുത്തി നിന്നാലും ഇനി ഒരു മോഹൻലാൽ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു, ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനമാണ് ഈ വളർച്ചക്ക് കാരണം , ഒരു വര്ഷം ഇരുപത്തിനാല് സിനിമകളിൽ വളരെ അഭിനയിച്ച സമയം അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഉറക്കം ഒഴിച്ച് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, വെറുതെ ഒന്നും അദ്ദേഹത്തിനെ ഇത്ര വലിയ നടനാകാൻ സാധിക്കുകയില്ലല്ലോ.

അദ്ദേഹത്തിന്റെ ഭാഗ്യംകൊണ്ട് അവസരങ്ങൾ ഒത്തവരികയും ചെയ്തു. പെട്ടെന്നനാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയതും വലിയ സ്റ്റാറായതും. ലാലേട്ടനെ ചെയ്യാൻ കഴിയാത്ത റോളുകൾ ഏതാണ് ഉള്ളത്.

എന്റെ അറിവിൽ പഴശ്ശിരാജാ പോലെ ഉള്ള റോളുകൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയില്ല. ലാലേട്ടന്റെ ബോഡി ലാംഗ്വേജ് അതിനെ പറ്റിയതല്ല. അതൊഴികെ ഉള്ള ഏത് കഥാപാത്രവും ലാലേട്ടൻ ചെയ്യാൻ കഴിയും.