മോഹൻലാലിനൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച് കാന്താരയിലെ നടൻ..!

മോഹലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് മലയ്‌ക്കോട്ടെ വാലിബെൻ. എന്നാൽ ഈ ചിത്രത്തിലേക്ക് ഒരു പ്രധാന കഥാപാത്രമായി കന്നഡ സിനിമയിലെ സൂപ്പർ താരമായ റിഷാബ് ഷെട്ടി എത്തുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും, സിനിമ ഗ്രൂപ്പുകളിലും ചർച്ച വിഷയമായിരുന്നു,

എന്നാൽ ഈ റിപോർട്ടുകൾ പ്രകാരം മലയാളത്തിലെ മുതിർന്ന നടനും, സൂപ്പർസ്റ്റാറുമായ ലാലേട്ടനുമായി സ്ക്രീൻ സ്പേസ് പങ്കിടുന്നതിൽ റിഷാബ് ഷെട്ടി ആവശേഷഭരിതനായിരുന്നു. ചിത്രത്തിന്റെ ഭാഗമാകാൻ അദ്ദേഹം സമ്മതിച്ചു, ഒപ്പം തമിഴ് സൂപ്പർ താരം കമൽ ഹാസനും ചിത്രത്തിൽ ഉണ്ടാകും എന്ന വാലിയ പ്രചാരണങ്ങളും ഫാൻ ഗ്രൂപുകളിൽ ചർച്ചാ വിഷയമായിരുന്നു.

എന്നാൽ യഥാർത്ഥത്തിൽ ഇതെല്ലം അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾതന്നെയാണ്. കാന്താര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിരവധി സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു എങ്കിലും, ഇപ്പോൾ ഹോംബലെ പ്രൊഡക്ഷന്സിന്റെ കാന്താര രണ്ടാം ഭാഗത്തിനുള്ള ഒരുക്കത്തിലാണ് റിഷാബ്. ഈ വര്ഷം വേനൽ അവധിയിൽ ചിത്രത്തിന്റെ ഷൂട്ടും ആരംഭിക്കാൻ പോകുകയാണ് റിഷാബ് ഷെട്ടി. എന്ത് തന്നെയായാലും ഈ വാർത്തകളെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.+