സ്പടികത്തിന്റെ സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ മോഹൻലാൽ

മലയാള സിനിമ പ്രേക്ഷകർ ഒന്നാകെ ആഗ്രഹിക്കുന്ന ഒന്നാണ് ലാലേട്ടന്റെ തിരിച്ചുവരവ്. കഥയിലും, സംഭാഷണ ശൈലികളിയിലും എല്ലാം നിലവാരം തീരെ ഇല്ലാത്ത നിരവധി സിനിമകൾ കഴിഞ്ഞ വര്ഷം തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വർഷങ്ങൾ പഴക്കമുള്ള മോഹൻലാൽ ചിത്രം, സ്പടികം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ലാലേട്ടൻ പ്രേക്ഷകരെ ഒന്നടകം ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം സിനിമ ഇൻഡസ്ട്രിയിൽ നിന്നും കേട്ടത്. സ്പടികം എന്ന സിനിമ സംവിധാനം ചെയ്താ ഭദ്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയപെട്ടത ലാലേട്ടൻ എത്തുന്നു എന്നത്. സ്പടികം എന്ന ചിത്രത്തെ പോലെ തന്നെ മാസ്സ് ആക്ഷൻ എന്നിവ അടങ്ങിയ ഒരു ചിത്രം തന്നെ ആയിരിക്കും ഇത് എന്നും പ്രധീക്ഷികാം.

അവസാനമായി തിയേറ്ററുകളിലേക്ക് എത്തിയ മോഹൻലാൽ ചിത്രമായിരുന്നു അലോൺ. ഒ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പെട്ടെന്നായിരുന്നു തീയേറ്ററുകളിയ്ക്ക് എത്തിയത്. യാതൊരു തരത്തിലും ഉള്ള പ്രമോഷനുകൾ ഇല്ലാതെയാണ് ഈ ചിത്രം എത്തിയത് എങ്കിലും, തിയേറ്ററിൽ പോയി സിനിമ കണ്ട പ്രേക്ഷകരിൽ നിന്നും നിരവധി മോശം അഭിപ്രായങ്ങളും കേട്ടിരുന്നു. ഷാജി കൈലാസിന്റെ തിരിച്ചുവരവിൽ സിനിമ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം നഷ്ടമായി.