ലോകേഷ് യൂണിവേഴ്സിലേക്ക് ഇനി തലപതിയും.. ഇനി പുതിയ യൂണിവേഴ്‌സ്

മാസ്റ്റർ എന്ന സിനിമക്ക് ശേഷം ദളപതി വിജയ് യെ നായകനാക്കി തമിഴിലെ സൂപ്പർ സംവിധായകനായ ലോകേഷ് ഒരുക്കുന്ന ചിത്രം വരാൻ പോവുകയുയാണ്. ആരാധകരെ ആവശേഷത്തിലാകെ കഴിഞ്ഞ ദിവസം ലോകേഷ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ദളപതി 67 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമായിരിക്കും ദളപതി 67 .

വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇത്. കാശ്മീരിലാണ് സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഈ സിനിമയും ലോകേഷ് കനകർജിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ പെടുന്നതായിരിക്കും എന്ന അഭിവ്യഹങ്ങൾ നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഈ ചിത്രം മറ്റൊരു ദളപതി യൂണിവേഴ്‌സ് തുടങ്ങാനുള്ള ഒരുക്കമാണ്.

ലോകേഷിന്റെ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സ് തലപതിയിലൂടെ തുടക്കമാകുന്നു. ഇടിവാളയുമായി ലോകേഷും വിജയ് യും നിൽക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ലോകേഷ് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.

പോസ്റ്റർ കണ്ട ആരാധകർ ചിത്രം ഒരു മാസ്സ് ആക്ഷൻ ആയിരിക്കും എന്നാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകർ. പ്രേക്ഷകർ ആഗ്രഹിച്ചപോലെ ഒരു വിജയ് ചിത്രം വരാൻ പോവുകയാണ്.