ഭദ്രൻ എന്ന സൂപ്പർ ഹിറ്റ് സംവിധായകനും മോഹൻലാലും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ സിനിമ ആരാധകരിലേക്ക് എത്തിയിരുന്നു. സ്പടികം, ഒളിമ്പ്യാൻ അന്തോണി ആദം, ഉടയോൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഭദ്രനും, മോഹൻലാലും ഒന്നിക്കാൻ പോകുന്ന വിവരം അദ്ദേഹം തന്നെയാണ് സിനിമ പ്രേമികളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം fb ലൈവിൽ വന്നപ്പോളാണ് ഈ കാര്യം പറഞ്ഞതും, ഈ വര്ഷം അവസാനത്തോടെ തന്നെ ചിത്രീകരണം ആരംഭിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പ്രണയവും, ആക്ഷനും, വൈകാരിക മുഹൂർത്തങ്ങളും ഒരേ പോലെ ഉള്ള കഥാപാത്രമായ മികച്ച ചിത്രമായിരിക്കും പുതിയ മോഹൻലാൽ ചിത്രം എന്നും ഭദ്രൻ പറയുകയുണ്ടായി.
പ്രശസ്ത തിരക്കഥാകൃത് സ് സുരേഷ് ബാബുവിന്റെ നിർമാണ കമ്പനിയായ ജനത മോഷൻ പിക്ചേഴ്സ് ഭദ്രന്റെ ഒരു ചിത്രം നിർമിക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. അത് മോഹൻലാൽ ചിത്രം തന്നെ ആയിരിക്കുമോ എന്നത് വ്യക്തമല്ല.
നേരത്തെ മോഹൻലാലുമായി ഒരു റോഡ് മൂവി ഭദ്രൻ പ്രഖ്യാപിച്ചിരുന്നു. ശരത്കുമാറും, രമ്യ കൃഷ്ണനും ആ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടായിരുന്നു. ആ ചിത്രം അന്ന് നടന്നില്ല, അതെ പ്രൊജക്റ്റ് തന്നെയാണോ ഭദ്രൻ പുതുതായി ചെയ്യാൻ പോകുന്നത് എന്നതാണ് ഇപ്പോഴത്തെ ചോദ്യം.