ഈ വർഷത്തെ ആദ്യ കളക്ഷൻ റെക്കോർഡ് മമ്മൂക്കക്ക് തന്നെ..

ഈ വര്ഷം ഇറങ്ങിയ മലയാള സിനിമകളിലെ ആദ്യ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് മാമൂട്ടി നായകനായി എത്തിയ നന്പകൾ നേരത്ത് മയക്കം. ജനുവരി 19 നാണ് ചിത്രം റിലീസ് ചെയ്തത്.

ആദ്യം ഫിലിം ഫെസ്റിവലിൽ റിലീസ് ചെയ്താ ചിത്രത്തിന് മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചു. അതിന് ശേഷം തിയേറ്ററുകളിലും മികച്ച പ്രതികരണം തന്നെയാണ് ഉണ്ടായത്. ഇപ്പോൾ ഇതാ പത്ത് ദിവസത്തെ വേൾഡ് വൈഡ് റെക്കോർഡ് പുറത്തുവന്നിരിക്കുകയാണ്. വെറും മൂന്ന് കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രമാണ് ഇത്. ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനിയാണ്. ആദ്യ പത്ത് ദിവസം കൊണ്ട് ചിത്രത്തിന് കേരളത്തിൽ നിന്നും പത്തുകോടി രൂപയാണ് നേടിയെടുക്കാൻ സാധിച്ചത്.

മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും റിലീസ് ചെയ്തിരുന്നു. ലിമിറ്റഡ് സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത് എങ്കിലും മികച്ച രീതിയിലുള്ള കളക്ഷൺ ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചു. പല നടന്മാരായും ഒരു കോടി രൂപം പോലും കളക്ഷൻ ലഭിക്കാതെ കഷ്ടപെടുമ്പോൾ, മമ്മൂക്ക തന്റെ ക്ലാസ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇനി മമ്മൂക്കയുടെ ക്രിസ്ടഫറാണ് റിലീസിനായി തീയേറ്ററുകളിലേക്ക് എത്താൻ പോകുന്ന അടുത്ത ചിത്രം.