ദളപതി 67 എന്ന സിനിമയുടെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , വലിയ ഒരു കാത്തിരിപ്പിനു ശേഷം ഈ ഒരു അപ്ഡേറ്റ് വന്നത് , മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 67. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദളപതി 67. ദളപതി 67ന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. വിക്രം സിനിമ ഇറങ്ങിയതോടെ ലോകേഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ദളപതി 67ൽ പാട്ടുകൾ ഉണ്ടായിരിക്കില്ല എന്ന് റിപ്പോർട്ടുണ്ട്.
വലിയ ഒരു ആവേശത്തിലാണ് ആരാധകർ. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67.വളരെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67 ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ വിവരം അറിയിച്ചത്. എന്നാൽ ഈ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് സഞ്ജയ് ദത്ത് തന്നെ ആണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഈ വലിയ അപ്ഡേറ്റുകൾ കേട്ട് ആരാധകരും ഞെട്ടി , എന്നാൽ മലയാളത്തിൽ നിന്നും മാത്യു തോമസ് എത്തുന്നു എന്ന വാർത്തകളും ആരാധകരെ ഞെട്ടിച്ചു , കുടുതലായി അപ്ഡേറ്റുകൾ ഇനി വരാൻ ഇരിക്കുന്നതെ ഉള്ളു , ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ കാശ്മീരിൽ ആരംഭിക്കുന്നു എന്നും റിപോർട്ടുകൾ വരുന്നു ,