സ്പൈ ത്രില്ലർ മലയാളത്തിൽ ഒരുങ്ങുന്നു മോഹൻലാലും ജിത്തു ജോസഫ് കൂട്ടുകെട്ടിൽ

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം. തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ, പ്രാചി തെഹ്‌ലാൻ, അനൂപ് മേനോൻ, സായികുമാർ, സുമൻ, ചന്തുനാഥ്, സിദ്ദിഖ് എന്നിവരോടൊപ്പം മോഹൻലാൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. വിദ്യാസാഗറിന്റെ അനുയായിയായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. മലയാള സിനിമാ പ്രേമികൾ ഇപ്പോൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ റാം. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഈ വരുന്ന ഏപ്രിൽ- മെയ് മാസത്തോടെ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയാവും. ഇപ്പോഴിതാ റാം ആദ്യ ഭാഗത്തിന്റെ കഥാതന്തു എന്ന് പറയപ്പെടുന്ന ഒന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

ഇന്ത്യയുടെ സ്പൈ ഏജൻസിയാണ് റിസർച് ആൻഡ് അനാലിസിസ് വിങ് എന്നറിയപ്പെടുന്ന റോ. അവരുടെ പഴയ ഒരു ഓഫീസറും സ്പൈയുമായ റാം മോഹൻ എന്ന ഏജന്റിനെ ട്രാക്ക് ചെയ്യാനുള്ള അവരുടെ ശ്രമങ്ങളാണ് ഈ ആദ്യ ഭാഗത്തിൽ ഉള്ളത്. റോയിൽ നിന്നും പൂർണ്ണമായും പുറത്തു പോയി, അവരുടെ കണ്ണിൽ നിന്നും അപ്രത്യക്ഷമായി ജീവിക്കുന്ന ആളാണ് റാം മോഹൻ. എന്നാൽ ബെയ്ൽ എന്ന് പേരുള്ള ഒരു തീവ്രാവാദ ഗ്രൂപ്പിനെ തകർക്കാൻ, റാം മോഹൻ എന്ന തങ്ങളുടെ ആ പഴയ ഓഫീസറുടെ കഴിവും ബുദ്ധിയും ഉപയോഗപ്പെടുത്തേണ്ട സാഹചര്യമാണ് റോ എന്ന നമ്മുടെ മിലിറ്ററി ഏജൻസിക്കു വന്ന് ചേരുന്നത്. എന്നിങ്ങനെ ആണ് കഥയുടെ പശ്ചാത്തലം , എന്നാൽ ജിത്തു ജോസഫ് തന്നെ ആണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും ചെയുന്നത് , വലിയ ആവേശത്തിൽ തന്നെ ആണ് പ്രേക്ഷർ ഇരിക്കുന്നത് , https://youtu.be/gLHg7O6FgDM

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →