മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു റിലീസ് തന്നെ ആണ് ഒരുക്കാൻ ഇരിക്കുന്നത് , മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ) ഫെബ്രുവരി 9ന് റിലീസിനെത്തും. സെൻസറിങ് പൂർത്തിയ ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. 2 മണിക്കുർ 30 മിനിറ്റ ചിത്രത്തിന് ഉള്ളത് , ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.’ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി പോലീസ് വേഷത്തിൽ ആണ് എത്തുന്നത് , അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
ശരത്ത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പരമ്പോൽ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മികച്ച അഭിപ്രായം തന്നെ ആണ് ഇതുവരെ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , ഫെബ്രുവരി 9 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് അടുത്ത ദിവസങ്ങളിൽ നടക്കും എന്നു തന്നെ ആണ് പറയുന്നത് , വലിയ ഒരു പ്രമോഷൻ തന്നെ ആണ് ചിത്രത്തിന് നടന്നുകൊണ്ടിരിക്കുന്നത് , ഇതോടൊപ്പം ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലറും പുറത്തു വിടും ,. കേരളത്തിൽ 400 ൽ പരം തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയുന്നത് . എന്നാൽ ഈ ചിത്രം പ്രേക്ഷകർ ഏത് രീതിയിൽ ആയിരിക്കും ഏറ്റെടുക്കുക എന്നുള്ള പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ ,