മലയാളത്തിലെ വമ്പൻ മാരെ എല്ലാം ഞെട്ടിച്ചും അത്ഭുത ഹിറ്റ് അടിച്ചിരിക്കുകയാണ്ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ‘മാളികപ്പുറം’ 100 കോടി ക്ലബ്ബിൽ. സിനിമയുെട അണിയറ പ്രവർത്തകർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഉണ്ണിമുകുന്ദൻ എന്ന നടൻ സൂപ്പർ താര പദവിയിലേക്ക് എത്തി കഴിഞു , എന്നാൽ ഈ കാര്യം അറിയിച്ചത് മമ്മൂട്ടിയെ ആണ് എന്നും പറഞ്ഞു , എന്നാൽ മമ്മൂക്കയുടെ എല്ലാ ആശംസകൾ അറിയിച്ചു എന്നും പറയുന്നു ,സിനിമയുടെ ആഗോള കലക്‌ഷനാണിത്. നാൽപത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.
സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളിൽ ഒന്നാവുകയാണ് മാളികപ്പുറം. 2022 ലെ അവസാന റിലീസുകളിൽ ഒന്നായി ഡിസംബർ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒന്നര മാസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബിൽ എത്തി നിൽക്കുന്നത്. ഉണ്ണി മുകുന്ദൻറെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്.230 സ്ക്രീനുകളിലാണ് ഒരു മാസം പിന്നിടുമ്പോഴും ചിത്രം പ്രദർശനം തുടരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പോയ വാരങ്ങളിൽ റിലീസ് ചെയ്ത മറ്റു ചിത്രങ്ങളേക്കാൾ മികച്ച കളക്ഷനാണ് മാളികപ്പുറം നേടുന്നത്. മികച്ച ഒരു വിജയം തന്നെ ആണ് ചിത്രം നേടി എടുത്തത് , അണിയറയിൽ വിജയാഘോഷങ്ങളും മറ്റും നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഉണ്ണിമുകുന്ദന്റെ ആദ്യത്തെ 100 കോടി ചിത്രം ആണ് ഇത് , വളരെ വലിയ സന്തോഷത്തിൽ തന്നെ ആണ് എല്ലാ പ്രേക്ഷകരും അണിയറ പ്രവർത്തകരും ,