മലയാളത്തിലെ യുവ തലമുറയിലെ മികച്ച നടൻ ആണ് പ്രണവ് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല.സോഷ്യൽ മീഡിയയിൽ അതികം സജീവം അല്ലെങ്കിലും താരം ഇപ്പോൾ സജീവം തന്നെ ആണ് , ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. തന്റെ യാത്രകളുടെ ചിത്രങ്ങളും മറ്റും ആണ് സോഷ്യൽ മീഡിയയിലൂടെ തരാം കൂടുതൽ പങ്കുവെക്കാറുള്ളത് , വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാമാണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്. ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയാറുണ്ട്.അല്ലാതെ സെലിബ്രിറ്റികളുടെ പേജുകളിൽ കാണുന്ന പതിവ് പോസ്റ്റുകളൊന്നും മഷിയിട്ട് നോക്കിയാൽ പോലും പ്രണവിന്റെ സോഷ്യൽമീഡിയ പേജിൽ കാണാൻ സാധിക്കില്ല.
ഇപ്പോഴിത ആദ്യമായി വളരെ വ്യത്യസ്തമായൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. പതിനഞ്ച് മാസം മാത്രം പ്രായമുള്ള നിര്‍വ്വാൺ എന്ന കുഞ്ഞിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻലാലും. സാധാരണ പ്രണവ് ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആയി മാറിയിരിക്കുന്നത് , ആരാധകരും മറ്റും സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ചെയുക്കയാണ് , എന്നാൽ അതിനു എതിരെ പ്രതികരിച്ചു മോഹൻലാൽ രംഗത്ത് വരുകയും ചെയ്തു ,