ഇന്നു ബോളിവുഡിലും തൻ്റെതായ മേൽവിലാസം സൃഷ്ടിച്ച യുവതാരമാണ് ദുൽഖർ സൽമാൻ. ഇന്ന് ഏതു മലയാള താരത്തിനും അസൂയ ജനിപ്പിക്കും വിധം വളർച്ചയും പ്രേക്ഷക സ്വീകാര്യതയും ഈ നടനുണ്ട്. മലയാളത്തിൽ നിന്നും ആരംഭിച്ച് തമിഴ്, തെലുങ്ക് ഭാഷകളിൽ നേടിയ മികച്ച വിജയങ്ങളോടെയാണ് പോയ വർഷം ബോളിവുഡിൽ മികച്ച വിജയം നേടുന്നത്. ത്രില്ലർ കഥ പറഞ്ഞ ഛുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്, പ്രണയ കാവ്യം സീതാ രാമം എന്നീ മികച്ച വിജയങ്ങൾ ദുൽഖറിൻ്റെ താരമൂല്യം വീണ്ടും ഉയർത്തുകയായിരുന്നു. എന്നാൽ ഈ സിനിമകൾക്ക് ശേഷം മലയാളത്തിൽ നിന്നുമെത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രം വലിയ പ്രതീക്ഷയിൽ തന്നെ ആണ് ഓരോ പ്രേക്ഷനും ഇരിക്കുന്നത് ,
തമിഴ് തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , ഏന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോളും നടന്ന് കൊണ്ടിരിക്കുകയാണ് , ബിഗ് ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , ദുൽഖുറിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു ചിത്രം തന്നെ ആയിരിക്കും ഇത് , ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , എന്നാൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തിൽ തന്നെ ആണ് ആരാധകർ ഏറ്റെടുക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിടുകയും ചെയ്തു , ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നു തന്നെ ആണ് പറയുന്നത്