ക്രിസ്റ്റഫറിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി . ഒരു താന്തോന്നിയായ പൊലീസുകാരന്റെ റോളാണ് താൻ അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു ഡി.എസ്.പി. ഓഫീസറായാണ് അഭിനയിക്കുന്നത്. പൊലീസ് വേഷത്തിൽ എത്തുന്നില്ലെന്ന് മാത്രം. അടുത്ത സിനിമയിൽ എ.എസ്.ഐ ആയാണ് അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി.ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫർ സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുക. അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ക്രിസ്റ്റഫറിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് , മമ്മൂട്ടി സിനിമയെ കുറിച്ചും പറഞത് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,
ക്രിസ്റ്റഫറിലെ ഒരു പൊലീസ് വേഷമാണെന്ന് പറയാം. പൊലീസിലായിട്ട് തന്നെയാണ് സിനിമയിൽ. വേഷത്തിൽ ഇല്ലെന്ന് മാത്രം. ഒരുപാട് പൊലീസ് കഥാപാത്രങ്ങൾ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടുത്തോളം ഓരോ പൊലീസ് കഥാപാത്രങ്ങളും വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് മമ്മൂട്ടി പറഞ്ഞു. എന്നാൽ സിനിമയെ കുറിച്ചും സിനിമയിലെ കഥാപാത്രത്തെ കുറിച്ചും മമ്മൂട്ടി വ്യകതം ആക്കുകയായിരുന്നു , ചിത്രം ഫെബ്രുവരി 9 ആണ് റിലീസ് ചെയുന്നത് , ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാവരും ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രം ആണ് ഇത് , വലിയ റിപോർട്ടുകൾ തന്നെ ആണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത് ,