2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’. ഉണ്ണി മുകുന്ദൻറെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 40 ദിവസം കൊണ്ടാണ് ചിത്രം ഈ സുവർണനേട്ടം കൊയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.2022ലെ അവസാന റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജിസിസി,
യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. എന്നാൽ ചിത്രത്തിന് 100 കോടി ലഭിച്ചോ എന്ന വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രം 100 കോടിയിൽ എത്തിയിട്ടില്ല എന്നു തന്നെ ആണ് കളക്ഷൻ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് , എന്നാൽ ഇത് എല്ലാം ഒരു പ്രെമോഷൻഡ് ഭാഗം ആയി തന്നെ ആണ് എന്നാണ് പറയുന്നത് , എന്നാൽ ഇതുവരെ 100 കോടി രൂപ കളക്ഷൻ ആയി ലഭിച്ചത് മോഹൻലാൽ ചിത്രം പുലിമുരുകൻ എന്ന സിനിമക്ക് ആണ് അതുപോലെ ലൂസിഫർ എന്ന ചിത്രത്തിന് , എന്നാൽ അങ്ങിനെ മറ്റു താരങ്ങളുടെ ചിത്രങ്ങളും 100 കോടി രൂപക്ക് അടുത്ത് കളക്ഷൻ നേടിയിട്ടുണ്ട് , എന്നാൽ മാളിക്കപ്പുറം എന്ന ചിത്രം ഈ ലിസ്റ്റിൽ ഇല്ല എന്നും ആണ് പറയുന്നത് , എന്നാൽ ഇത് ഏലാം ആണ് ഇപ്പോൾ ചർച്ചകൾ ചെയുന്നത് ,