മലയാള സിനിമ താരങ്ങളുടെ ഇടയിൽ നിരവധി പ്രശ്ങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് , അതിൽ ഒന്നു ആണ് നടന്‍ ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്‌നം എന്നാൽ ഈ പ്രശനങ്ങൾ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി . ഉണ്ണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ബാല എത്തുന്നത്. ഇതില്‍ വിശദീകരണം നല്‍കി ഉണ്ണിയുമെത്തി. അടുത്തിടെ ഉണ്ണി മുകുന്ദന്‍ വ്‌ളോഗറായ സായി കൃഷ്ണയുമായി നടത്തിയ ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഇതെല്ലാം കരുതിക്കൂട്ടി തന്നെ തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഉണ്ണി ആരോപിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഉണ്ണിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയുമായി ബാല എത്തിയത് വീണ്ടും പ്രശ്‌നമായി. ഇതും മറ്റൊരു തരത്തില്‍ വളച്ചൊടിക്കപ്പെട്ടതോടെ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല.
തന്റെ വീട്ടിലേക്ക് അവര്‍ വന്നതെങ്ങനെയാണെന്നുള്ള കാര്യങ്ങളാണ് പുതിയൊരു വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നത്. എപ്പോഴും പറയുന്ന കാര്യം തന്നെ എനിക്ക് വീണ്ടും പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങുന്നത്. ഒരു റോഡിലൂടെ പോകുമ്പോള്‍ സഹായിക്കേണ്ടതായി പത്ത് പേരെങ്കിലും ഉണ്ടാകും. അതേ റോഡില്‍ ഒരു അടിപിടിയോ അപകടമോ ഉണ്ടായാല്‍ കാണാന്‍ പത്ത് മുന്നൂറ് പേരെങ്കിലും ഉണ്ടാവും. എന്നെല്ലാം ആണ് ബാല പറഞ്ഞത് , ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ,