മോഹൻലാൽ ബോളിവുഡിലേക്ക് ഈ 6 ദേശീയ അവാർഡ് ജേതാക്കളുടെ കൂടെ ഒന്നിക്കാൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ തേടി ബോളിവുഡിൽ നിന്ന് വമ്പൻ ഓഫർ വന്നിരിക്കുന്നു . വൺ നേഷൻ എന്ന പേരിൽ ബോളിവുഡിൽ നിന്ന് ഒരുങ്ങാൻ പോകുന്ന ആറ് എപ്പിസോഡുകളുള്ള മിനി വെബ് സീരിസിന്റെ ഭാഗമാകാനാണ് മോഹൻലാലിന് ക്ഷണം. ദേശീയ അവാർഡ് നേടിയ ആറ് സംവിധായകരാണ് ഒരു മണിക്കൂർ നീളമുള്ള ഈ ആറ് എപ്പിസോഡുകൾ സംവിധാനം ചെയ്യുക. 83 എന്ന ചിത്രത്തിന്റെ നിർമ്മാതാവായ വിഷ്ണു വർദ്ധൻ ഇന്ധുരി നിർമ്മിക്കാൻ പോകുന്ന ഈ വെബ് സീരിസ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്.

പ്രിയദർശൻ, വിവേക് അഗ്നിഹോത്രി, സഞ്ജയ് പുരണ് സിങ് ചൗഹാൻ, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറ, ഡോക്ടർ ചന്ദ്രപ്രകാശ് ദ്വിവെദി എന്നിവരാണ് ഈ ആറ് എപ്പിസോഡുകൾ ഒരുക്കുന്നത്. ഇന്ത്യയിലെ, ആരാലും അറിയപ്പെടാത്ത പോലെ ആറ് ചരിത്ര നായകന്മാരുടെ കഥയാണ് ഈ ചിത്രങ്ങൾ പറയുക.എന്നാൽ അതിൽ പ്രിയദർശൻ ഒരുക്കുന്ന ഭാഗത്തു അഭിനയിക്കാൻ ആണ് മോഹൻലാലിനെ ക്ഷണിച്ചിരിക്കുന്നത് എന്നു പറയുന്നത് , എന്നാൽ ഈ കഥ മോഹൻലാലിന് ഇഷ്ടപ്പെട്ടു എന്നും പറയുന്നു , എന്നാൽ ഇതിനെ കുറിച്ച് നിരവധി റിപ്പോർട്ടുകളും വരുന്നു , ഈ വർഷം തന്നെ ഈ ചിത്രങ്ങൾ റിലീസ് ചെയ്യൻ സാധ്യത ഉണ്ട് എന്നും പറയുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →