മലയാളത്തിൽ യുവ താരം ആണ് ദുൽഖുർ , മികച്ച നിരവധി സിനിമകൾ ആണ് താരം മലയാളത്തിലും തമിഴ് തെലുങ്ക് എന്നി വഷകളിൽ അഭിനയിച്ചിരിക്കുന്നത് , ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം കിങ് ഓഫ് കൊത്തയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുതിയ പോസ്റ്ററിൽ മാസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഉത്തർ പ്രദേശ് രജിസ്ട്രേഷനിൽ ഉള്ള വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ചിത്രം 2023 ഓണത്തിന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കിങ് ഓഫ് കൊത്ത.ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്.
മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫാറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിൽ ആദ്യ നിർമാണ സംരംഭമാണ് കിങ് ഓഫ് കൊത്ത. തമിഴ് തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , ഏന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോളും നടന്ന് കൊണ്ടിരിക്കുകയാണ് , ബിഗ് ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , ദുൽഖുറിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു ചിത്രം തന്നെ ആയിരിക്കും ഇത് , ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , എന്നാൽ ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിടുകയും ചെയ്തു , ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നു തന്നെ ആണ് പറയുന്നത്കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/wfAAd-HLU-U