മോഹൻലാലിനെ ടാർഗറ്റ് ചെയ്തു വിമർശിക്കുന്നു കാരണം വ്യക്തമാക്കി ഷാജി കൈലാസ്

ഈ അടുത്തകാലത്തായി നടൻ മോഹൻലാൽ ടാർ​ഗെറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് സംവിധായകൻ ഷാജി കൈലാസ് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ പതറിപ്പോകുകയാണെന്നും ഷാജി കൈലാസ് പറഞ്ഞു. ഈയടുത്തായി മോഹൻലാലിനെ വലിയ രീതിയിൽ ടാർഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട് എന്നും പറയുന്നു . അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവർ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’, എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്.

പണ്ട് പല മാസികകളും പടം മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോദിവസവുമാണ് നടക്കുന്നത്. നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല. എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഖനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ട്. അവർ വിമർശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകിൽ നിൽക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ ഈസിയായി വിമർശിക്കാം. ടാർഗെറ്റഡ് ആയിട്ടാണ് വിമർശനങ്ങളെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. എന്നാൽ അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് ആ സിനിമ വിജയിക്കണം എന്ന് തന്നെ ആണ് പ്രതീക്ഷ എന്നാൽ മാത്രം ആണ് അവർക്ക് കാര്യം ഉള്ളു , എന്നാൽ മറ്റു ചിലർ വിമർശിക്കുകയാണ് പതിവി എന്നാൽ അവർ ആരെ ആണ് ടാർഗറ്റ് ചെയുന്നത് എന്നു അറിയാം എന്നും ഷാജി കൈലാസ പറഞ്ഞു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ വരുകയുണ്ടായി കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →