ഭദ്രൻ സ്‌ഫടികം എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് , 28 വർഷത്തെ ഇടവേളകൾക്ക് ശേഷം മുണ്ട് പറിച്ചടിയുമായി ആട് തോമ എത്തുന്നു. പഴയ തോമാച്ചായൻ വീണ്ടും സ്‌ക്രീനിലെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. ഹിറ്റ് ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആദ്യം റിലീസ് ചെയ്ത ഭാഗത്തിൽ പുതുതായി ചേർത്ത ഷോട്ടുകളും ഉൾപ്പെടുത്തിയാണ് ഇപ്പോൾ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 9-ന് റീ-റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്.1995 ൽ പുറത്തെത്തിയ സ്ഫടികത്തിൻറെ കഥയും സംവിധാനവും ഭദ്രൻ ആയിരുന്നു. ഒപ്പം സഹരചനയും. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഭദ്രൻ ഒരുക്കിയത്.
ഗുഡ്‍നൈറ്റ് ഫിലിംസിൻറെ ബാനറിൽ ആർ മോഹൻ നിർമ്മിച്ച ചിത്രം മോഹൻലാലിലെ താരത്തെയും നടനെയും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നാണ്. ഒപ്പം നെടുമുടി വേണു, തിലകൻ, കെപിഎസി ലളിത, ഉർവ്വശി, എൻ എഫ് വർഗീസ് തുടങ്ങി മികച്ച അഭിനേതാക്കളുടെ ഒരു നിര വേറെയും. മിഴിമുള്ള കഥാപാത്ര സൃഷ്ടി തന്നെയാണ് സ്ഫടികത്തെ സ്ഫടികം ആക്കിയത്. ഇപ്പോഴും ടെലിവിഷൻ സംപ്രേഷണത്തിൽ മികച്ച റേറ്റിംഗ് ലഭിക്കാറുള്ള ചിത്രം എത്ര വട്ടം കണ്ടാലും മലയാളികൾക്ക് മടുക്കാറില്ല. സ്ഫടികം ഇതുവരെ തിയറ്ററുകളിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്ക് അതിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് റീമാസ്റ്ററിംഗ് പതിപ്പിൻറെ റിലീസിലെ നേട്ടം. എന്നാൽ ഭദ്രൻ ഈ ചിത്രത്തിലൂടെ വീണ്ടു തിരിച്ചു വരൻ പോവുന്നു എന്ന വാർത്തകളും വരുന്നു ,