മലയാളത്തിലെ മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ സ്പടികം വീണ്ടും തീയേറ്ററുകളിൽ ചെയ്യാൻ ഒരുങ്ങുകയാണ്. പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ഫെബ്രുവരി 9 നാണ് ചിത്രത്തിൻറെ റീ മാസ്റ്റർഡ് വേർഷൻ തീയേറ്ററുകളിൽ എത്തുന്നത്. അതിന് മുന്നോടിയായിട്ടുള്ള ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. തൃശൂർ രാഗം തിയേറ്ററിൽ ‘സ്‌ഫടികം’ ഫാൻസ് ഷോ ടിക്കറ്റുകൾ ബുക്കിംഗ് തുടങ്ങിയ ഉടനെ വിറ്റ് തീർന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ 4കെ ട്രെയിലർ കുറച്ച് നിമിഷങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.
സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിന്റെ ട്രെയിലർ വൈറലായിക്കൊണ്ടിരിക്കുകയാണ്.എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ ‘സ്ഫടിക’മാണ് ഇനി പ്രേക്ഷകർ കാണാൻ പോകുന്നതെന്ന് സംവിധായകൻ ഭദ്രൻ പറയുക ഉണ്ടായി. ട്രെയിലറിൽ പുതുതായി എടുത്ത സീനുകൾ കാണാം. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷൻ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ടെന്നും ഭദ്രൻ പറഞ്ഞു. ചിത്രത്തിന് വലിയ ഒരു ആവേശം തന്നെ ആണ് വര്ഷങ്ങള്ക്ക് ശേഷം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ , സിനിമയുടെ തനിമ നഷ്ടപ്പെടാതെ ഉള്ള റിലീസ് തന്നെ ആണ് വീണ്ടും ഒരുക്കിയിരിക്കുന്നത് , എന്നാൽ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ,