2023 ലെ രണ്ടാമത്തെ റിലീസുമായി മമ്മൂട്ടിയും സംഘവും എത്തുന്നു , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് താരങ്ങൾ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഡിപിസിഎഡബ്യൂ എന്ന അന്വേഷ ഏജൻസിയുടെ തലവനായ ക്രിസ്റ്റഫർ എന്ന ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ വിനയ് റായ് ആണ് വില്ലനായി എത്തുന്നത്. വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. 2010ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പോലീസ് വേഷത്തിലാണ് മമ്മൂട്ടി ക്രിസ്റ്റഫറിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.
മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത്. സ്നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പ്രമോ സോംഗ് പുറത്തിറക്കി എന്ന വാർത്തകൾ ആണ് വരുന്നത് . ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനം ജാക്ക് സ്റ്റൈൽസ് ആണ് വരികൾ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വിവിധ രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,