സോഷ്യൽ മീഡിയയിലും സിനിമയിലും സജീവ സാനിധ്യം ആയ ഒരാൾ ആണ് അഹാന കൃഷ്ണയുടെ സഹോദരികളിൽ ഒരാൾ ആണ് ദിയ കൃഷ്ണ , സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് വൈറൽ. ‘‘ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ് ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.
ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി. എന്നാൽ ഈ കാര്യങ്ങളും ചർച്ചകളും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ,ഇതിനിടെ മകളുടെ ഇൻസ്റ്റഗ്രാം സംവാദത്തിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. നിങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാള്‍ ദിയയോട് ചോദിച്ചത്. ജീവിതം പൂര്‍ണമായ അർഥത്തില്‍ ജീവിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി. കൂടുതൽ അറിയാൻ വീഡിയോ കാണുക ,