മോഹൻലാലിന്റെ ദൃശ്യം ഇനി ഹോളിവുഡിൽ കാണാം

മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും വലിയ ഒരു സമ്മാനം ആണ് ജിത്തു ജോസഫ് വർഷങ്ങൾക്ക് മുൻപ്പ് സമ്മാനിച്ച ഒരു സിനിമ തന്നെ ആണ് ദൃശ്യം ,മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നു തന്നെ ആയിരുന്നു ഇത് , ആദ്യ ഭാഗം രണ്ടാം ഭാഗവും വലിയ ഹിറ്റ് തന്നെ ആണ് സമ്മാനിച്ചിരിക്കുന്നത് ,മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും ഹിറ്റ് സമ്പാദിച്ച ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. മലയാളത്തിൽ വൻ വിജയം നേടിയ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത മറ്റൊരു വാർത്ത കൂടി പുറത്ത് വരികയാണ്. സിനിമ ഹോളിവുഡിൽ എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകളാണ് എത്തുന്നത്.ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡിൽ കൂടാതെ, സിൻഹള, ഫിലിപ്പീനോ, ഇന്തോനേഷ്യൻ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയിൽ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര സ്റ്റുഡിയോ ആയി പനോരമ സ്റ്റുഡിയോ ഈ സീരിസിന്റെ വിദേശ ഭാഷ റീമാകെ അവകാശം ഹോളിവുഡിൽ നിർമിക്കാനുള്ള അവക്ഷം എന്നിവ എല്ലാം നേടി എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →