പ്രായകൂടുതൽ ഉള്ള ആനയെ ചട്ടം പഠിപ്പിക്കുന്ന എന്നത് വളരെ അപകടം നിറഞ്ഞതും പ്രയാസകരം ആയതും ആയ ഒരുകാര്യം തന്നെ ആണ് എന്നാൽ അത്തരത്തിൽ ഒരു ആനയെ മെരുക്കി എടുത്തു വിജയിച്ചതിന്റെ പേരിൽ വനം വകുപ്പിലെ ചട്ടക്കാർ ഇപ്പോൾ അഭിമാനിക്കുകയാണ് , പാലക്കാട് അട്ടപ്പാടിയെ വിറപ്പിച്ച ഒരു ആന തന്നെ ആയിരുന്നു ,അട്ടപ്പാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലെത്തിച്ച കാട്ടാനയാണ് പീലാണ്ടി . അട്ടപ്പാടിക്കാർക്ക് പീലാണ്ടി ദൈവമാണ്. ആ വിശ്വാസം പിൻപറ്റിയാണ് ഫോറസ്റ്റുകാർ പിടികൂടി ആന പരിശീലന കേന്ദ്രത്തിലെത്തിച്ച പീലാണ്ടിയെ കാണാൻ ആദിവാസി ഊരിലെ 11 കുട്ടികളടക്കം 54 പേർ പഴവും ശർക്കരയുമായി കോടനാടെത്തിയത്.
പീലാണ്ടിയുടെ ഓർമ്മയ്‌ക്കു വേണ്ടി വീടുകളിൽ മൺരൂപങ്ങളുണ്ടാക്കി ആരാധിക്കുന്നവർ അട്ടപ്പാടിയിലുണ്ട്.ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ‘പീലാണ്ടിയെ വനം വകുപ്പ് കോടനാട് ചന്ദ്രശേഖരനെന്ന് പുനർനാമകരണം ചെയ്‌തു. എന്നാൽ ആർക്കും മെരുക്കാൻ കഴിയില്ല എന്നു പറഞ്ഞ ആനയെ മെരുക്കി എടുത്ത ചട്ടക്കാർ ആണ് രതീഷും മുരുകനും എന്നാൽ ഇപ്പോളും ആനയെ മെരുക്കി ഈ പാപ്പാന്മാർ ഇപ്പോളും കൂടെ ഉണ്ട് , ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,