27 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററുകളെ വിസ്മയിപ്പിക്കാൻ റീ റിലീസ് ചെയ്തു ഇറക്കിയിരിക്കുകയാണ് എന്നാൽ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ വലിയ ആവേശത്തിൽ ആണ് ഓരോ ആരാധകരും ,
ടിവിയിൽ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും തോമാച്ചായൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ കാണാതിരിക്കുന്നതെങ്ങനെ. ‘സ്ഫടികം’ 4കെ പതിപ്പ് കാണാൻ തിയേറ്ററിലെത്തിയവർക്ക് പറയാനുണ്ടായിരുന്നത് ഇത്തരം ഒട്ടേറെ കാരണങ്ങളായിരുന്നു. ആടുതോമയും ചാക്കോ മാഷും വീണ്ടും പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയതായാണ് ഓരോ തിയേറ്ററുകളിൽ നിന്നുമുള്ള സംസാരം.പലവട്ടം കണ്ട് മനസ്സിൽ പതിഞ്ഞുപോയ ഡയലോഗുകളാണെങ്കിലും ബിഗ് സ്ക്രീനിൽ അതൊക്കെ 4കെ ഡോൾബി അറ്റ്‍മോസിൽ വീണ്ടും കണ്ടും കേട്ടുമിരിക്കുമ്പോൾ മനസ്സ് നിറയുന്ന അനുഭവം നൽകുന്നുവെന്നാണ് പ്രേക്ഷകർ ഓരോരുത്തരും പറയുന്നത്.
എന്തെന്നില്ലാത്ത ഒരു അനുഭവം സമ്മാനിക്കുന്നുണ്ട് ഈ പുത്തൻ സ്ഫടികമെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം. ആദ്യ പ്രദര്ശനങ്ങൾ പൂർത്തിയാവുമ്പോൾ വലിയ ആവേശത്തിൽ തന്നെ ആണ് ഓരോരുത്തരും എന്നാൽ തിയേറ്റർ എക്സ്പെരിയൻസ് പറഞ്ഞറിയിക്കാൻ കഴിയാത്തതു ആണ് എന്നാണ് പറയുന്നത് , എന്നാൽ പല അനുഭവങ്ങളും പ്രേക്ഷകർ പണക്കുവെക്കുകയും ചെയ്തു , എന്നാൽ ആ സിനിമയിൽ അഭിനയിച്ച എല്ലാവരുടെയും അനുഭവങ്ങൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , എന്നാൽ റീ മാസ്റ്റർ ചെയ്തു ഇറക്കിയ ചിത്രം വളരെ അതികം മാറ്റങ്ങൾ വരുത്തി തന്നെ ആണ് ഇറക്കിയിരിയ്ക്കുന്നതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,