അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാഡിയാർ വീണ്ടും എത്തുന്നു

വർഷങ്ങൾക്കു മുൻപ്പ് ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ഒരു സിനിമ ആയിരുന്നു ചിന്താമണി കൊലക്കേസ് , എന്നാൽ അന്നത്തെ കാലത്തേ മികച്ച സിനിമകളിൽ ഒന്ന് തന്നെ ആയിരുന്നു അത്, പല ജനപ്രിയ സിനിമകളുടെയും സീക്വലുകളെക്കുറിച്ചുള്ള ചർച്ചകൾ സിനിമാപ്രേമികൾക്കിടയിൽ എപ്പോഴും തുടരുന്ന ഒന്നാണ്. സുരേഷ് ഗോപിയുടേതായി അത്തരത്തിൽ ചർച്ച ചെയ്യപ്പെടാറുള്ള ചിത്രമാണ് ചിന്താമണി കൊലക്കേസ്. ചിത്രത്തിൻറെ ഒരു രണ്ടാം ഭാഗത്തിൻറെ ആലോചന അണിയറയിൽ നടക്കുന്നതായി ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. ചിത്രത്തിൻറെ ഇടവേള വരെയുള്ള ഭാഗത്തിൻറെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ പ്രോജക്റ്റ് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.സോഷ്യൽ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. ഞങ്ങൾ മുന്നോട്ടാണ് എന്ന കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ ചിത്രത്തിൻറെ ഒരു ആദ്യ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അഡ്വ. ലാൽകൃഷ്ണ വിരാടിയാർ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എൽകെ എന്ന് മാത്രമാണ് ചിത്രത്തിൻറെ ടൈറ്റിലായി പോസ്റ്ററിൽ ഉള്ളത്. എന്നാൽ ഇനി ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടും എന്നു തന്നെ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →