ഹൃദയം വീണ്ടും റീ റിലീസ് ചെയ്യും സ്‌ഫടികത്തിന് കൊടുത്ത സ്വീകരണം പ്രണവിനും

സ്പടിക എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തെ റീ റിലീസിന് ഒരുങ്ങുന്നു ,
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന് ഒരുങ്ങുന്നു . വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്ര​ഹ്മണ്യം അറിയിച്ചു . കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ‘ഹൃദയം’ റീ റിലീസ്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇം​ഗ്ലീഷിൽ നിന്നും ‘ടൈറ്റാനി’ക്കും ഹിന്ദിയിൽ‌ ഷാരൂഖിന്റെ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യും ‘തമാഷ’യും, തമിഴിൽ‌ നിന്നും ‘വിണ്ണൈത്താണ്ടി വരുവായ’, ‘മിന്നലെ’ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

അതേസമയം മലയാളത്തിൽ നിന്നും നിവിൻ പോളിയുടെ ‘പ്രേമ’വും റിലീസ് ചെയ്യുന്നുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. 2022ലെ ആദ്യ വിജയ ചിത്രമായിരുന്നു ‘ഹൃദയം’. കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയോളം രൂപ നേടിയിരുന്നു. 100 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. എന്നാൽ ഈ ചിത്രം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ വലിയ ആവേശം തന്നെ ആണ് പ്രേക്ഷകർക്ക്

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →