സിനിമ താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,
മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഏഷ്യാനെറ്റ് എം ഡി കെ മാധവന്റെ മകന്റെ കല്യാണ ചടങ്ങിലാണ് നടൻമാർ നൃത്തമാടിയത്. രാജസ്ഥാനിൽ ആയിരുന്നു കല്യാണ ചടങ്ങുകൾ. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാനാകും. അക്ഷയ് കുമാർ തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം’, അക്ഷയ് കുമാർ കുറിച്ചു. പിന്നാലെ നിരവധി പേർ കമൻറുകളുമായി രംഗത്തെത്തി. കൂടാതെ കല്യാണത്തിന് നിരവധി സിനിമാതാരങ്ങളാണ് എത്തിയിരിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻറെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. പൂർണ്ണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷൻ ജയ്സാൽമീർ ആണ്. മറാഠി നടി സൊണാലി കുൽക്കർണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വർമ്മയും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,