സ്പടികം 4k സൂപ്പർഹിറ്റിലേക്ക്.. പുതിയ റെക്കോർഡുമായി ലാലേട്ടൻ – Mohanlal

Mohanlal: ഈ അടുത്ത് റിലീസ് ചെയ്താ എല്ലാ മോഹൻലാൽ സിനിമകൾക്കും വളരെ മോശം അഭിപ്രായങ്ങൾ കേട്ടുകൊണ്ടിരിക്കെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ എന്ന മഹാ നടന്റെ എക്കാലത്തെയും മികച്ച ചിത്രമായ സ്പടികം റീ റിലീസിന് എത്തി. എന്നാൽ ഹേറ്റേഴ്‌സ് മോഹൻലാൽ ഫീൽഡ് ഔട്ട് ആയി, ലാലേട്ടൻ സിനിമകൾ കാണാൻ ഇനി ആൾ ഉണ്ടാകില്ല എന്നൊക്ക പറഞ്ഞു എങ്കിലും. എല്ലാവരെയും ഞെട്ടിക്കുന്ന രീതിതയിലുള്ള പ്രത്കരണങ്ങളാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച ക്വാളിറ്റിയിലും സൗണ്ടിലും ചിത്രം തീയേറ്ററുകൾ നിറഞ്ഞ സദസ്സോടെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

28 വര്ഷം പഴക്കം ഉള്ള ചിത്രം ആണെങ്കിലും പ്രേക്ഷകർ ഇന്നും വളരെ ആകാംക്ഷയോടെയാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം റിലീസ് ചെയ്താ ആദ്യ ദിവസം തന്നെ ഒരു കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയെടുത്തിരുന്നു. എന്നാൽ റീ റിലീസ് ചിത്രം എന്നതുകൊണ്ടുതന്നെ ഇത് ഒരു മികച്ച കളക്ഷനാണെന്ന് അനലിസ്റ്റുകൾ സാക്ഷ്യപ്പെടുത്തി.

രണ്ടാം ദിവസം എത്തിയപോലും തീയേറ്ററുകൾ നിറഞ്ഞ സദസ്സ് ഉണ്ടായിരുന്നു. റീ മാസ്റ്റർ ചെയ്താ ചിത്രത്തിന് മികച്ച കളക്ഷൻ നേടിയെടുക്കാൻ സാധിക്കുക എന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. റീ റിലീസ് ചെയ്താ ചിത്രത്തിലൂടെ ആണെങ്കിലും ഇത് ലാലേട്ടന്റെ ഒരു വലിയ തിരിച്ചുവരവിനുള്ള സൂചനയാണ്.

Mohanlal