ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ..

മലയാളി സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹൻലാൽ. കഴിഞ്ഞ വർഷം തിയേറ്ററുകളിലേക്ക് എത്തിയ ഹൃദയം എന്ന സിനിമക്ക് വളരെ മികച്ച പ്രേക്ഷക പ്രീതിയും നേടിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ സിനിമകൾക്കുറിച്ചറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രണവ് ഫാൻസ്‌. എന്നാൽ അവർക്കായി ഇതാ ഒരു സന്തോഷവാർത്ത. പ്രണവിനെ നായകയാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ അടുത്ത വർഷം ഉണ്ടാകും എന്നാണ് ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബർമണ്യം അറിയിച്ചത്.

ഈ വർഷത്തിന്റെ പകുതി ആകുമ്പോഴേക്കും ഒഫീഷ്യൽ ആയ ഒരു അറിയിപ്പ് ഉണ്ടാകും. വിനീത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും നിർമിക്കാൻ പോകുന്നത് വിശാഖ് തന്നെയാണ്. വിനീതും ധ്യാനും അഭിനയ തിരക്കുകൾക്ക്‌ ഇടയിലാണ്. ഇരുവരുടെയും തിരക്കുകൾക് ശേഷമായിരിക്കും ഇനി സംവിധാനത്തിലേക്ക് ഇറങ്ങുന്നത്.

ഇരുവരും തന്റെ സുഹൃത്തുക്കളായതിനാൽ എപ്പോൾ വേണമെഗിലും സിനിമ നടക്കാം എന്നും നിർമാതാവായ വിശാഖ് സുബ്രമണ്യം അറിയിച്ചു. ടൂർ ഒക്കെ കഴിഞ്ഞ പ്രണവ് തിരിച്ചെത്തിയതേ ഉള്ള. അടുത്തമാസത്തോടെ പ്രണവ് കഥകൾ കേട്ടുതുടങ്ങും. പ്രണവിന്റെ ഒരു സിനിമയുടെ പ്രഖ്യാപനവും ഈ വർഷം ഉണ്ടാകാൻ സാധ്യതയുണ്ട്.