ഈ അടുത്ത് റിലീസ് ചെയ്താ എല്ലാ മോഹൻലാൽ സിനിമകളും സംവിധാനം ചെയ്തത് ഒരുപാട് വർഷത്തെ പരിചയസമ്പത്തുള്ള മലയാള സിനിമയിലെ മികച്ച സംവിധായകരാണ്. എന്നാൽ മോഹൻലാൽ ഒരു പുതുമുഖ സംവിധായകന് ഡേറ്റ് കൊടുക്കാത്തതുകൊണ്ടാണോ പുതിയ സംവിധായകർക്ക് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കാത്തത് ?
പലർക്കും ഇതുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളാണ് ഉള്ളത്. എന്നാൽ പുതിയ സംവിധായകർക്ക് എങ്ങിനെയാണ് മോഹൻലാലിനോട് കഥപറയാൻ എത്തേണ്ടത് എന്ന് അറിയില്ല., അതിനുള്ള വഴി അറിയില്ല എന്നാണ് സംവിധായകൻ ടി സ് സജി. യഥാർത്ഥത്തിൽ എങ്ങിനെയാണ് മോഹൻലാലിനെ സിനിമക്കായി അപ്പ്രോച് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിനോട് ഒരു കഥപറയാനായി എത്തേണ്ട ഒരു റൂട്ട് പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ പടത്തിൽ ആസിഡ്സ്റ്റാണ്ട് ഡയറക്ടർ ഓ, അസ്സോസിയേറ്റ് ഡയറക്ടർ ഓ ആയി പ്രവർത്തിക്കുമ്പോൾ അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു അവസരം ഉണ്ട്. പുറത്തുള്ള പലരുടെയും കയ്യിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഉള്ള subject ഉണ്ട്. യഥാർത്ഥത്തിൽ ഷൂട്ടിംഗ് സെറ്റിൽ എത്തി ആന്റണി പെരുമ്പാവൂരിലെ കാണുകയും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച് മോഹൻലാലിലേക്ക് എത്തനുള്ള റൂട്ട് ക്ലിയർ ചെയ്യുകയും വേണം. ചിലപ്പോൾ ആന്റണി പെരുമ്പാവൂരിന് കഥ ഇഷ്ടപ്പെട്ട് ലാലേട്ടൻ കേൾക്കട്ടെ എന്ന് പറഞ്ഞേക്കാം. ഇത്തരത്തിലാണ് ലാലേട്ടൻ എന്ന നടന്റെ ഡേറ്റിനായി അപ്പ്രോച്ച് ചെയ്യേണ്ടത്. എന്നും അദ്ദേഹം പറഞ്ഞു