28 വർഷം പഴക്കമുള്ള സിനിമക്ക് ഇത്ര ഡിമാൻഡോ..! എല്ലായിടത്തും ഹൗസ്ഫുൾ

മലയാള സിനിമ ചരിത്രത്തിൽ ഇത് ആദ്യം. 28 വർഷം മുൻപ് റിലീസ് ചെയ്താ സിനിമ വീണ്ടും തീയേറ്ററുകളിയിൽ നിന്ന് മികച്ച വിജയം കൈവരിച്ചിരിക്കുകയാണ്. സൂപ്പർ ഡ്യൂപ്പർ ഞായറാഴ്ചയാണ് സ്പടികം എന്ന ചിത്രം നേടിയെടുത്തത്. എല്ലാ ഷോകളും housfull ആയിരുന്ന എന്നതായിരുന്നു മലയാള സിനിമ ലോകത്തെ ഞെട്ടിച്ച സംഭവം. എന്നാൽ മോഹൻലാലിൻറെ ഏറ്റവും മികച്ച പെർഫോമൻസ് കാണാനാണ് പ്രേക്ഷകർ എത്തിയത്. എക്കാലത്തെയും മികച്ച സിനിമ എന്ന് തന്നെ പറയാൻ സാധിക്കുന്ന ഒന്നാണ് സ്പടികം. കഥയും, സംവിധാനവും ഒപ്പം ആക്ഷൻ സീനുകളും എല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഒന്നാണ്.

പ്രത്യേകിച്ച് മോഹൻലാൽ ഫാൻസിന്. എന്നാൽ പഴയകാലത്തത്തെ സിനിമയെ പുതിയതാക്കി 4k ഡോൾബി അറ്റമോസ്‌ ൽ എത്തിയിരിക്കുകയാണ്. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ക്വാളിറ്റിയിൽ. അതുകൊണ്ടുതന്നെ സിനിമകാണാൻ എത്തുന്നത് നിരവധി പ്രേക്ഷകരാണ്.

ഇത് ചിലപ്പോൾ മോഹൻലാൽ എന്ന മഹാ നടന്റെ തിരിച്ചുവരവിലേക്കുള്ള ഒരു സൂചനയായിരിക്കും. ഇനി വരാനിരിക്കുന്ന എല്ലാ മോഹൻലാൽ ചിത്രങ്ങളും ഇതുപോലെ തന്നെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുക്കും എന്ന് പ്രതീക്ഷിക്കാം.