മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു ഒരു പാൻ ഇന്ത്യൻ സിനിമ തന്നെ

സ്പടികം എന്ന എക്കാലത്തെയും മികച്ച കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ച ഒരു സംവിധായകൻ ആണ് ഭദ്രൻ , മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ ആവേശത്തിൽ ആരാധകർ. സ്ഫടികം പോലെ മാസ് ചിത്രമാണ് ഭദ്രൻ മോഹൻലാലിനു വേണ്ടി ഒരുക്കുന്നത്. പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ കഥാപരമായ മികച്ച ചിത്രമായിരിക്കുമെന്ന് ഭദ്രൻ പറഞ്ഞു. ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും.പതിനെട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാലും ഭദ്രനും ഒന്നിക്കുന്നത്. 2005ൽ ഉടയോൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഭദ്രനും മോഹൻലാലും അവസാനം ഒന്നിച്ചത്. മോഹൻലാലിന്റെയും ദദ്രന്റെയും കരിയറിലെ മെഗാഹിറ്റ് ചിത്രമായ സ്ഫടികം ഇരുപത്തിയെട്ടുവർഷത്തിനുശേഷം 4 കെ അറ്റ്‌മോസിൽ റീമാസ്റ്റർ പതിപ്പ് ഫെബ്രുവരി 9ന് റിലീസ് ചെയ്തിരുന്നു

. സ്ഫടികത്തിന്റെ പുതിയ പതിപ്പ് പുതിയ ഒരു മോഹൻലാൽ സിനിമയുടെ പ്രതീക്ഷ നൽകുന്നു. ആടുതോമയെ വീണ്ടും എത്തിയപ്പോൾ വളരെ മികച്ച പ്രതികരണം തന്നെ ആണ് ഒരോ പ്രേക്ഷകനും നൽകിയിയത് . എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ഭദ്രനും ആദ്യമായി ഒരുമിക്കുന്നത്. ചങ്ങാത്തം, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അങ്കിൾ ബൺ, ഒളിമ്പ്യൻ അന്തോണി ആദം എന്നിവയാണ് മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ. എന്നാൽ വീണ്ടും ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം കൂടി എത്തുമ്പോൾ വലിയ ഒരു ആവേശം തന്നെ ആണ് ഓരോ പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് , വലിയ ഒരു കാത്തിരിപ്പും തന്നെ ഈ ചിത്രങ്ങൾക്ക് ഉണ്ട് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →