ജവാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ആണ് നയൻതാരയെ കാണാൻ നടിയുടെ ചെന്നൈയിലെ വസതിയിലെത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ എത്തി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഷാരൂഖ് ഖാനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ‘ജവാൻ’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. അറ്റ്‌ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അര മണിക്കൂറോളം ഷാരൂഖ് ഖാൻ നയൻതാരയുടെ വസതിയിൽ ചെലവഴിച്ചിരുന്നു. താരം പുറത്തിറങ്ങിയതോടെ ആരാധകർ ചുറ്റുംകൂടി. സെൽഫിയെടുക്കാനും കാണാനുമായി ആരാധകർ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാൻ നയൻതാരയോട് യാത്ര പറഞ്ഞ് കാറിൽ കയറി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ,വലിയ ഒരു ആരാധക കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു , എന്നാൽ ഇപ്പോളും ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ,
വിജയ് സേതുപതി ആണ് ഷാരൂഖ് ഖാൻന്റെ വില്ലൻ ആയി വരുന്നത് , ഷാരൂഖ് ഖാന്റെ മാസ് എന്റർടെയ്നർ ചിത്രം തന്നെ ആയിരിക്കും ജവാൻ , 2023 ജൂണോടെയാണ് ജവാൻ ബിഗ് സ്ക്രീനിൽ എത്തുക. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഷാരൂഖിനൊപ്പം വിജയ് സേതുപതിയും നായൻതാരയും സാന്യ മൽഹോത്രയും പ്രധാന വേഷം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ ഭാഗം ആയി ആണ് നയൻതാരയുടെ വീട്ടിൽ വന്നു ഷാരുഖ് ഖാൻ കണ്ടിരിക്കുന്നതും,