മമ്മൂട്ടിയെ നായകനാക്കി യുവ ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഇന്ന് പൂനെയിൽ പുനരാരംഭിക്കും. മമ്മൂട്ടി ആദ്യ ദിവസം തന്നെ ജോയിൻ ചെയ്യും.എറണാകുളത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഹിന്ദിയിൽ നിന്നുള്ള താരങ്ങളും ഈ ഷെഡ്യൂളിന്റെ ഭാഗമാകും. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ് ,ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ്. കഥ മുഹമ്മദ് ഷാഫി.
മമ്മൂട്ടിയുടെ പുതിയ നിയമത്തിലൂടെയാണ് റോബി സ്വതന്ത്ര്യ ഛായാഗ്രാഹകനാകുന്നത്. മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. റോബിയുടെ മൂത്ത സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത് , എന്നാൽ ഇപ്പോൾ രണ്ടാമത്തെ ഷെഡ്യൂൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത് , ഈ ചിത്രം കേരളത്തിന് പുറത്തും ഷൂട്ടിംഗ് ചെയ്യാൻ ഉണ്ട് , ഇപ്പോളും ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഇതിനായി മമ്മൂട്ടി പോയിരിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ശേഷം വീണ്ടും പോലീസ് വേഷത്തിൽ തന്നെ ആണ് മമ്മൂട്ടി ഈ സിനിമയിൽ എത്തുന്നത് , കൂടാതെ നിരവധി താരങ്ങളും ഈ ചിത്രത്തിൽ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,