ഇതോടെ പൂനെയിൽ ചിത്രീകരണം ആരംഭിക്കുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡാണ് എന്ന നിഗമനത്തിലേക്കാണ് സോഷ്യൽ മീഡിയ എത്തിച്ചേർന്നിരിക്കുന്നത് , മമ്മൂട്ടി- റോബി വർഗ്ഗീസ് രാജ് എന്നിവർ ഒന്നിക്കുന്ന ചിത്രം ആണ് ഇത് , കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഇന്ന് പൂനെയിൽ പുനരാരംഭിക്കും. മമ്മൂട്ടി ആദ്യ ദിവസം തന്നെ ജോയിൻ ചെയ്യും.എറണാകുളത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഹിന്ദിയിൽ നിന്നുള്ള താരങ്ങളും ഈ ഷെഡ്യൂളിന്റെ ഭാഗമാകും. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ് ,ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ്.
പുതിയ സിനിമയുടെ പൂനെയിലെ ലൊക്കേഷനിലേക്ക് ഡ്രൈവ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. കൈരളി ന്യൂസ്-കെയർഫോർ മുംബൈ മെഗാഷോയിൽ പങ്കെടുക്കാനാണ് മമ്മൂട്ടി മുംബൈയിലെത്തിയത്. ഞായറാഴ്ച മുംബൈ ഷണ്മുഖാനന്ദ ഹാളിൽ നടന്ന മെഗാഷോയിൽ കൈരളി ന്യൂസ് ഓൺലൈന്റെ പുതിയ ലോഗോയുടെയും രൂപംമാറിയ വെബ്‌സൈറ്റിന്റെയും പ്രകാശനം മമ്മൂട്ടി നിർവ്വഹിച്ചിരുന്നു. ഇതിന് ശേഷമാണ് മമ്മൂട്ടി പൂനെയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,