മലയാളികളുടെ എക്കാലത്തേയും പ്രിയ സിനിമകളിലൊന്നായ, മോഹൻലാൽ–ഭദ്രൻ ടീമിന്റെ സ്ഫടികം തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നു. 2023 ഫെബ്രുവരി 9 നാണ് സ്ഫടികം 4k Atmos തിയറ്ററുകളിൽ എത്തി മികച്ച ഒരു വിജയം തന്നെ നേടി , എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും എത്തിയപ്പോൾ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു , ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം സ്ഫടികം 4k Atmos റീലീസ്സ് ചെയ്തത് , ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത് ,
14 വർഷങ്ങൾക്ക് ശേഷം തോമസ് ചാക്കോ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കോ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. ആടുതോമയേയും ചാക്കോ മാഷിനേയും വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിൽ തന്നെ ആയിരുന്നു . മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ട് പറിച്ചടിക്കുന്ന തോമ വീണ്ടുമെത്തുന്നതിന്റെ ഹരം സോഷ്യൽ മീഡിയയിൽ എങ്ങും കാണാം. നാളുകൾക്ക് മുൻപ് സ്ഫടികം റീ റിലീസിനൊരുങ്ങുന്നുവെന്ന വിവരം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചതും. എന്നാൽ ഈ അഭിനേതാക്കളുടെ അഭിനയം എല്ലാം സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തിരുന്നു , മികച്ച ഒരു സിനിമ ആയി മാറുകയും ചെയ്തു ,