മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനികളിൽ ഒന്നാണ് സ്ഫടികം. 1995 റിലീസ് ചെയ്ത സിനിമ അന്നത്തെ സൂപ്പർഹിറ്റ് വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് ഏതാണ്ട് അന്ന് ലഭിച്ച അതേ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഫടികം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.എന്നാൽ സംവിധായകനായ ജോൺ ഡിറ്റോ പറയുന്നത് അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത് എന്നാണ്.”സ്ഫടികം 1995 ൽ കണ്ടു.പിന്നെ ചറപറ ടി.വി.യിലും കാസറ്റിലും സിഡിയിലും കണ്ടു..പക്ഷെ അന്നുമിന്നും നിലവാരമില്ലാത്ത കഥാപാത്രമായാണ് ആടുതോമയെ എങ്ങനെ വിലയിരുത്തിയിട്ടും എനിക്ക് തോന്നിയത്.അടൂർ സാർ പറഞ്ഞതു പോലെ നല്ലവനായ ഗുണ്ട…മലയാള സിനിമയിൽ നിലവാരമുള്ള കഥകളും കഥാപാത്രങ്ങളും ഉണ്ടായിരുന്ന ഇടത്തേക്കാണ് ഭദ്രൻ എന്ന സംവിധായകൻ സ്ഫടികം വലിച്ചിടുന്നത്.
കിരീടം എന്ന സിനിമയിൽ മനോഹരമായ രീതിയിൽ ട്രാൻസിഷൻ നടത്തുന്ന നായകനു പകരം ക്രിമിനൽ ആക്റ്റിവിറ്റിയാണ് സ്ഫടികത്തിൽ കാണുന്നത് .ഒരു വയലൻസ് മൂവിയാണ് സ്ഫടികം.തിലകൻ, കെപിഎസി ലളിത തുടങ്ങിയ ഒന്നാംകിട അഭിനേതാക്കളുടെ സാന്നിദ്ധ്യവും അഭിനയവുമാണ് സ്ഫടികത്തിലെ ഏക ആശ്വാസം.കമേഴ്‌സ്യൽ സിനിമയായാലും മലയാള സിനിമയ്ക്ക് ഒരു നിലവാരമുണ്ടായിരുന്നു. അതിനെ തെലുങ്കു നിലവാരത്തിലേക്ക് വീഴ്ത്തിയത് സ്ഫടികത്തിലൂടെ ഭദ്രൻ സാറാണ് . ഇനിയെങ്കിലും ലാലേട്ടൻ പഴയകാല ഗോഷ്ടികൾക്ക് ഡിജറ്റിൽ പുനർജൻമം നൽകരുത്. വേണമെങ്കിൽ കിരീടം, ദശരഥം തുടങ്ങിയ പടങ്ങൾ റീ റിലീസ് ചെയ്യുക..2000 കിഡ്‌സും 90 കിഡ്‌സും അറിയട്ടെ, ലാലേട്ടാ നിങ്ങൾ അസാധ്യ നടനായിരുന്നു എന്ന് ”എന്നാണ് ജോൺ ഡിറ്റോ പറയുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,